SFI Cadres Unleashes Brutal Physical Assaults on AISA Activists In Kalady university, Kerala
In two incidents which occurred on 3rd August (Sunday) and 5th August (Tuesday) SFI cadres and leaders beat up AISA activists at Sree Shankaracharya Sanskrit University (SSUS) in Kalady, Kerela. At least 5 AISA activists of the University have been hospitalized after being brutally beaten by the SFI in the University. Let us not forget that this is the same of unit of SFI in Kerela which threatened and heckled Com. Om Prasad of AISA when he had visited SSUS in February earlier this year. AISA condemns this act of campus violence by the SFI in the strongest possible terms. Such violence on political rivals, in the absence of their ability to engage in a political discussion with opponents, has for long characterized SFI in all its ‘strongholds’ – whether in Kerala or in West Bengal.
The first incident of violence on AISA activists occurred on 3rd August, when around 6 activists of SFI badly beat up Com. Manoj who is an AISA leader at the University, at around 10:30 PM near the University Gate. Com. Manoj was injured in the neck and back and had to be admitted to a hospital at Perambavoor. The University Councilor from SFI was also present when this happened but as a student’s representative preferred to remain shamelessly silent while Manoj was being beaten up right before his eyes. Com. Manoj, also a resident of the University Hostel, had recently demanded complete transparency in the running of the Hostel and had written to the University authorities regarding this. This obviously did not go down well with the SFI who run the hostel as their own ‘fiefdom’. The second incident happened on the 5th of August. In response to the violence by SFI, AISA gave a call for a strike. While AISA activists were campaigning for the strike in Music Department a large group of SFI cadres led by none other than the Unit Secretary and President entered the classroom in which AISA activists were campaigning and locked the room and violently beat up eight activists of AISA. After this, the group of SFI activists went around the
University campus and tore all posters pasted by AISA. Four AISA activists, Com. Anirudh, Com. Hari Mohan, Com.
Aswin and Com. Dipin had to be admitted in the hospital. The Police have refused to file a case against the Unit
Secretary and President of SFI. Now, to cover up its own misdeeds, the SFI, typical to its degenerate culture, is
spreading lies and rumors that AISA activists have been indulging in alcohol and drugs in the hostel and hence had
to be beaten up!
Such violence by SFI cadre are hardly ‘stray’ incidents and aberrations: whenever they feel any ‘challenge’ to their
so-called ‘citadels’, particularly from radical left forces who have the capacity to completely expose their repeated
betrayals of Left ideals, they deal with such opponents with brutal violence, whether in Bengal or in Kerala. Even
now, after the people of Bengal have taught them a lesson for their betrayals, they still justify rapes and murders
in Singur and Nandigram by asking us to understand the “political context”! Moreover, we have not forgotten how Comrade TP Chandrashekharan was brutally murdered by CPI(M) cadre, and abused by the senior leadership of CPI(M) for being a ‘traitor’, simply because he chose to break away from the party to form an alternative Left
platform. We appeal to the student community to completely reject this anti-democratic political culture of violence and intimidation.
കാലടി സംസ്കൃതസര്‍വകലാശാല കാമ്പസില്‍ ഐസ പ്രവര്‍ത്തകര്‍ക്കെതിരെ SFI നടത്തിയ ഗുണ്ടായിസം ആ സംഘടന എത്തിച്ചേര്‍ന്ന രാഷ്ട്രീയപതനത്തെയാണ് കാണിക്കുന്നത്. ആ
കാമ്പസില്‍ ഐസ പ്രവര്‍ത്തനം ആരംഭിച്ചിട്ട് അധിക നാളുകള്‍ ആയിട്ടില്ല. പക്ഷെ ഇതിനിടെ വളെരെ വ്യക്തവും ശക്തവുമായ ഒരു ഇടതുപക്ഷ ബദലാണ് അത് മുന്നോട്ട് വെക്കുന്നതെന്ന് ബോധ്യപ്പെടുത്താന്‍ ഐസക്ക് കഴിഞ്ഞു. അതുകൊണ്ട് തന്നെ കാമ്പസിലെ വിദ്യാര്‍ത്ഥിവിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വളെരെ സജീവവും അര്‍ത്ഥവത്തായതുമായ പ്രതികരണങ്ങള്‍ സൃഷ്ട്ട്ടിക്കാന്‍ ഐസക്ക് സാധിച്ചു. കാമ്പസിലെ സാമ്പ്രദായിക
ശക്തികള്‍ക്ക് ഇതേല്‍പ്പിച്ച പരിക്കുകള്‍ നിസ്സാരമല്ല. ഇതിന് രാഷ്ട്രീയമായ മറുപടി പറയുന്നതിന് പകരം, ഏറ്റവും പ്രതിലോമപരമായി കായികമായാണ് SFI പ്രതികരിച്ചത്. ഐസയുടെ പ്രവര്‍ത്തകരെ മര്‍ദിച്ച അതിനെ ന്യായീകരിക്കാന്‍ പാടുപ്പെടുന്ന SFI നിലപാടിനെ ഐസ അപലപിക്കുന്നു.
വര്‍ഷങ്ങളായി SFI പ്രധാന വിദ്യാര്‍ത്ഥിപ്രസ്ഥാനമായ കാമ്പസാണ് കാലടി സംസ്കൃത സര്‍വകലാശാലയുടേത്. ഹോസ്റ്റല്‍ ഭരണത്തിലും SFI പ്രവര്‍ത്തകര്‍ വളെരെ സജീവമായി
ഉണ്ടായിരുന്നു. ഇക്കാലയളവില്‍ നടന്ന അഴിമതികളെ സംബന്ധിച്ചും അവിടെ നടന്ന ചില പരിപാടികളുടെ നടത്തിപ്പുമായി ബന്ധപ്പെട്ടും ഉയര്‍ന്നു വന്ന പരാതികള്‍ സമഗ്രമായി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഐസ പ്രവര്‍ത്തകര്‍ മനോജ് മാധവന്‍റെ നേതൃത്വത്തില്‍ സര്‍വകലാശാലയെ സമീപിച്ചിരുന്നു. പരാതി അംഗീകരിക്കുകയും അതിനായി ഒരു അന്വേഷണ കമ്മിറ്റിയെ സര്‍വകലാശാല നിയോഗിക്കുകയും ചെയ്തു. ഇതില്‍ വെറി കൊണ്ട SFI
പ്രവര്‍ത്തകരാണ് ഈ ഞായറാഴ്ച രാത്രി മനോജിനെ മര്‍ദിച്ചത്. പക്ഷെ അതിനവര്‍ നിരത്തിയ കാരണം ശ്രദ്ധിക്കുക. കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരിവസ്തുക്കള്‍ ഉപയോഗിച്ചത്രേ.
അങ്ങേനെയെങ്കില്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിച്ച മനോജിനെതിരെ നിയമപരമായി നടപടിയെടുക്കാന്‍ അധികൃതരെ സമീപിക്കുകയല്ലേ വേണ്ടത്. പക്ഷെ, ഇത്രയും ദിവസമായിട്ടും
ഒരു തെളിവ് പോലും ഇതിന് വേണ്ടി ഹാജരാക്കാന്‍ SFIക്കാര്‍ക്ക് കഴിഞ്ഞിട്ടില്ല. മറ്റൊരു കാര്യം ശ്രദ്ധിക്കുക, മനോജിനെ മര്‍ദിച്ചു എന്ന് SFIക്കാര്‍ സമ്മതിച്ചു എന്നാണ്. സാധാരണ സംഭവിക്കാറുള്ളത് ഇതൊരു ദുരുദേശപരമായ ആരോപണമാണെന്ന് പറഞ്ഞ് തള്ളികളയുകയും തുടര്‍ന്ന് ഇതു വരെയുള്ള തങ്ങളുടെ രക്തസാക്ഷികളുടെ കണക്ക് അവതരിപ്പിക്കുകയും മറ്റ് സംഘടനകള്‍ തങ്ങളെ മന:പൂര്‍വ്വം ആക്രമിക്കുകയാണ് എന്ന് വിഴുപ്പലക്കുകയും ആണ്
ചെയ്യുക. ഏതായാലും അത് വലുതായൊന്നും ഉണ്ടായില്ല. FBയില്‍ ചില SFI പ്രവര്‍ത്തകര്‍ അങ്ങനെ അഭിപ്രായപ്പെട്ടതേ ഉള്ളൂ.
എന്നാല്‍ രക്തം രുചിച്ച “വേട്ടപ്പട്ടികളുടെ” ശൌര്യം അവിടെയും തീര്‍ന്നില്ല. ഈ സംഭവത്തിനെതിരെ രാഷ്ട്രീയമായി (SFIയെ പോലെ കായികമായല്ല) പ്രതികരിച്ച മറ്റ് ഐസ പ്രവര്‍ത്തകരെ ക്ലാസ്സിനകത്തു കയറി വീണ്ടും തല്ലി. അവരുടെ സഹപാഠികളുടെയും അദ്ധ്യാപകരുടെയും മുമ്പില്‍ വെച്ച് ഐസ പ്രവര്‍ത്തകരെ മര്‍ദിച്ചതിന് എന്തായാലും SFIക്കാര്‍ കാരണങ്ങള്‍ ഒന്നും നിരത്തിയില്ല. തുടര്‍ന്ന് മറ്റ് സംഘടനകള്‍ ചേര്‍ന്ന്
കാമ്പസില്‍ പ്രതിഷേധ സമരം നടത്തി. കാമ്പസ് രാഷ്ട്രീയത്തിലെ ജനാധിപത്യവിരുദ്ധ പ്രവണതകള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കുമെതിരെ ശബ്ദമുയര്‍ത്താന്‍ സംഘടനകള്‍
ഒരുമിച്ച് വന്ന് എന്നത് ശ്ലാഘനീയമായ കാര്യം തന്നെയാണ്. ആ സംഘടനാപ്രവര്‍ത്തകര്‍ക്കും പ്രതിഷേധസമരത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും ഐസയുടെ നൂറു ചുവപ്പന്‍ അഭിവാദ്യങ്ങള്‍.
SFIയുടെ പ്രവര്‍ത്തകരോട് ഒന്ന് പറഞ്ഞോട്ടെ. SFI പോലെ ബൃഹത്തായ നീണ്ട ചരിത്രമുള്ള വിദ്യാര്‍ത്ഥി സംഘടനയോട് ഞങ്ങള്‍ക്ക് യാതൊരു വിരോധമോ മുന്‍വിധിയോ
ഇല്ല. രാഷ്ട്രീയമായ വിയോജിപ്പുകള്‍ SFIയോട് ഉണ്ട്. ഒരു പ്രശ്നത്തെ രാഷ്ട്രീയമായി അതിസംബോധന ചെയ്യുമ്പോള്‍ അതില്‍ ഇടപ്പെടുന്നവരോട് അതിന്‍റെ ഭാഗഭാക്കാവുന്നവരോട്
അവരുടെ നിലപാടുകളോട് പ്രതികരിക്കേണ്ടി വരും. അതാണല്ലോ അതിന്‍റെ രാഷ്ട്രീയപ്രവര്‍ത്തനം. അപ്പോള്‍ SFIയോട് മാത്രമല്ല, AISFനോടും KSUനോടും ABVPയോടുമൊക്കെ എതിരിടേണ്ടി വരും.
അതിനെ ആരോഗ്യകരമായ ഒരു ചരച്ചയ്യാക്കുന്നതല്ലേ നല്ലത്.